ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു

Keralam News

പത്തനംതിട്ട : പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അമ്മ കുഞ്ഞിന് പാല് കൊടുത്ത ശേഷം ഉറങ്ങിപ്പോയിരുന്നു. അതിന് ശേഷമാണ് കുഞ്ഞിന്റെ വായില്‍ നിന്ന് രക്തം വരുന്ന സാഹചര്യമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല . സന്തോഷ് – മീന ദമ്പതികളുടെ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പാല്‍ നെറുകയില്‍ കയറിയാണ് മരണകാരണമെന്ന് പ്രാഥമിക നിഗനമം.