മിമി ചോയുടെ മുഖത്തിൽ മായകാഴ്ച്ചകൾ ഒരുക്കിയ ചിത്രങ്ങൾ വൈറൽ

Life Style News

ഒട്ടാവ: സോഷ്യൽ മീഡിയകളിൽ ഇന്ന് ഒരുപാട് ആരാധകരുള്ള ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷന്‍ ആർട്ട് വർക്ക്. ഒപ്റ്റിക്കൽ ഇല്യൂഷന്‍ ആർട്ട് വർക്ക് അല്ലെങ്കിൽ മായകാഴ്ച്ചകൾ എന്ന് പറഞ്ഞാൽ തലച്ചോറിനെയും കണ്ണുകളെയും ഒരേ രീതിയിൽ പറ്റിക്കുന്നവയാണ് അത്. മേക്കപ്പ് ആർട്ടിസ്റ്റായ മിമി ചോയ് സ്വന്തം മുഖത്ത് അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷന്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഫേസ് ആർട്ടിലൂടെ വളരെ പ്രശസ്തയാണ് കാനഡയിലെ വാൻകൂവറിൽ താമസിക്കുന്ന മിമി ചോയ്.

വലിയൊരു വിഭാഗം ആരാധകർ തന്നെയുണ്ട് മേക്കപ്പിലൂടെ ശരീരഭാഗങ്ങൾ മാറ്റിയെടുക്കുന്ന മിമി ചോയ്ക്ക്. മിമിയുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നത് ഇരുപത്തിയെട്ടാം വയസിൽ ബ്യൂട്ടി സ്കൂളിൽനിന്നും പഠിച്ച ഇല്യൂഷന്‍ മേക്കപ്പ് ആണ്. എട്ടു മണിക്കൂർ എടുത്തതാണ് മിമി തന്റെ ഇൻസ്റ്റാഗ്രാമിൽ അവസാനമായി പോസ്റ്റ് ചെയ്ത ചിത്രം പൂർത്തീകരിച്ചത്. അതിന്റെ വിഡിയോയും പങ്കുവെച്ചിരുന്നു. സ്കൂളിലെ അധ്യാപക ജോലി വേണ്ടെന്നു വെച്ചാണ് മിമി മുഴുവൻ സമയവും മേക്കപ്പ്ലേക്ക് മാത്രമായി മാറിയത്.