13കാരന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് ബന്ധുവീട്ടില്‍ കുടുംബസമേതം പോയി മടങ്ങി വരുന്നതിനിടെ

Local News

മലപ്പുറം: 13കാരന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് ബന്ധുവീട്ടില്‍ കുടുംബസമേതം പോയി മടങ്ങി വരുന്നതിനിടെ.
അങ്ങാടിപ്പുറം ഓരോടം പാലത്തിന് സമീപം കാറും വെള്ളിമൂങ്ങ ഓട്ടോയും കൂട്ടിയിടിച്ചാണ് ഓട്ടോയിലുണ്ടായിരുന്ന വിദ്യാര്‍ഥി മരിച്ചത്.

കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിന്റെ മകനും മൊട്ടമ്മല്‍ അമ്മിപ്പടി ഹിഫ്‌ള് കോളേജ് വിദ്യാര്‍ത്ഥിയുമായ അഹമ്മദ് റബീഹ് (13) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് പാലക്കാട്ടേക്ക് പോകുന്ന കാറും പെരിന്തല്‍മണ്ണയില്‍ നിന്ന് വന്ന വെള്ളിമൂങ്ങ ഓട്ടോയും കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവറായ അബ്ദുസ്സമദും ഭാര്യ റംലത്തും മകള്‍ മര്‍വയും മരിച്ച റബീഹുമാണ് ഓട്ടോയിലുണ്ടായിരുന്നത്.

ഇവരെ പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.മാതാവ്: റംലത്ത് സഹോദരങ്ങള്‍: അഹമ്മദ് സിനാന്‍ഫാത്തിമ മര്‍വ
പെരിന്തല്‍മണ്ണയിലെ ബന്ധുവീട്ടില്‍ കുടുംബസമേതം പോയി മടങ്ങി വരവെ ഒരാടം പാലം വളവില്‍ വെച്ച് പഴനിയിലേക്ക് പോവുകയായിരുന്ന വടകര സ്വദേശികള്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.റബീഹ് ഒന്നര വര്‍ഷമായി കൂട്ടിലങ്ങാടി മൊട്ടമ്മല്‍ അമ്മിപ്പടിയിലെ ഹിഫ്‌ള് കോളേജില്‍ പഠിക്കുന്നു. മൃതദേഹം എം.ഇ.എസ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് നടക്കും