ഒമാനിൽ പാറ ഇടിഞ്ഞ് വീണ് അഞ്ചു മരണം

International News

മസ്‍കത്ത് : ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് സംഭവം നടന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു

പ്രാഥമിക റിപ്പോർട്ട് പ്രകാരം അഞ്ച് പേർ മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍പെട്ട മറ്റ് അഞ്ച് പേരെ രക്ഷപെടുത്തിയതായും റിപ്പോർട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.