കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ മരണം 20

International News

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ വ്യാപകനാശ നഷ്ടം. ഇതിനോടകം 20 പേര്‍ മരിച്ചതായും നിരവധിപേരെ കാണാതായതായും റിപ്പോര്‍ട്ട് ഉണ്ട്. വെള്ളപ്പൊക്കത്തില്‍ കാറുകള്‍ ഒഴുകിപ്പോവുകയും നിരവധി വീടുകള്‍ക്ക് കേട്പാട് സംഭവിക്കുയും ചെയ്തു. പല വീടുകളും വെള്ളത്തിന് അടിയിലാണ്. അനേകം പേര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

മരിച്ച 20 പേരില്‍ രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പുഴയുടെ തീരത്തുള്ള വീടുകളാണ് കൂടുതലും ദുരിതത്തിലാകുന്നത്. രണ്ട് ദിവസമായി കനത്ത മഴയുള്ള സാഹചര്യത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും മധ്യ ജര്‍മനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഇന്നുകൂടി മഴ തുടരുമെന്നാണ് ജര്‍മന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

റൈന്‍ സീഗ് പ്രവശ്യയിലെ സ്റ്റെയിന്‍ബാഷല്‍ അണക്കെട്ട് തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപവാസികളെ അണക്കെട്ട് പരിസരത്ത് നിന്നും മാറ്റി പാര്‍പ്പിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥ ആയതിനാല്‍ അപകട സാധ്യത കൂടാനും മരണ നിരക്ക് ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.