നാളെ തുടങ്ങുന്ന പാർലമെന്റ് മാർച്ചിൽ അതീവ ജാഗ്രതയുമായി കർഷക സംഘടന

India News

ദില്ലി: കർഷക സമരത്തിൽ കർഷകർ നാളെ നടത്താനിരുന്ന പാർലമെന്റ് മാർച്ചിൽ അതീവ ജാഗ്രതയിലാണ് കർഷക സാംഘടനകൾ. പാർലമെന്റ് മാർച്ച് ഓഗസ്റ്റ് 19 വരെയാണ് നടത്തുന്നത്. അതിൽ പങ്കെടുക്കുന്നവരുടെ പട്ടിക ഉണ്ടാക്കുവാൻ തുടങ്ങി. ഒരു ദിവസം അഞ്ച് കർഷക സംഘടനാ നേതാക്കളും ഇരുനൂറു കര്ഷകരുമായിരിക്കും മാർച്ചിൽ പങ്കെടുക്കുന്നത്.

തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് മുൻകൂട്ടി തീരുമാനിച്ചവരെ മാത്രമേ മാർച്ചിൽ പങ്കെടുപ്പിക്കുകയുള്ളൂ. സമരം അട്ടിമറിക്കുന്നതിനായി നുഴഞ്ഞുകയറി എന്തെങ്കിലും ശ്രമം ഉണ്ടാകുമെന്നതിനാൽ അത് തടയുവാനായാണ് ഈ നടപടി. സംയുക്ത കിസാൻ മോർച്ചയാണ് ഇത്തരമൊരു നടപടി എടുത്തതായി അറിയിച്ചത്. കേന്ദ്രസർക്കാരും കർഷകരും തമ്മിൽ പതിനൊന്നു തവണയാണ് ചർച്ച നടത്തിയത്.

കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷം നടന്നിരുന്നു. അതിനെ കണക്കിലെടുത്താണ് കർഷകർ മുൻകരുതലുകൾ സ്വീകരിക്കുന്നത്. കർഷകരുടെ ആവശ്യം കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു നിയമങ്ങളും മുഴുവനായും എടുത്തുകളയണമെന്നതാണ്, എന്നാൽ അതിൽ ഭേദഗതി വരുത്തുക എന്നത് മാത്രമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.