യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

Local News

പൊന്നാനി : വീട്ടിൽ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.കറുകത്തിരുത്തി പരേതനായ ശങ്കരൻ്റെ മകൻ ബൈജു (45 ) ആണ് മരണപ്പെട്ടത്. കുഴഞ്ഞു വീണ ഉടനെ പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മാതാവ്: ഇന്ദിര.ഭാര്യ: ബബിത.മകൾ : ദീപ് ഷിക.സഹോദരങ്ങൾ: മുരളിധരൻ , പ്രസാദ്, ഷൈജു, ലൈജു