സഞ്ജിത്തിന്റെ കൊലപാതകം; പ്രതിക്ക് കോടതി ജാമ്യം

Crime Keralam News

പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകർ സഞ്ജിത്തിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയിൽ പങ്കുള്ള പ്രതിക്ക് പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ജാമ്യം നൽകി. വധക്കേസിലെ പ്രതി അബ്ദുൾ ഹക്കീമിനാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റാണ്. പുന്നത്തല പുതുശേരി പറമ്പിൽ അബ്ദുൽ ഹക്കീം (45). ആറാം തീയതിയാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ ഇനിയും പിടിയിലാവാനുണ്ട്. ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമെന്ന് ബിജെപി വിമർശിച്ചു.