പുരുഷന്മാർക്കായി മലപ്പുറത്ത് നളപാചക മത്സരം നടത്തി

Local News

മലപ്പുറം: പുരുഷന്മാർക്ക് വേണ്ടി മാത്രം നളപാചകം മത്സരം നടത്തി മലപ്പുറം മുൻസിപ്പൽ വനിത ലീഗ്. അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ചാണ് പ്രസ്തുത പരിപാടി. ചടങ്ങ് നഗരസഭ ചെയർമാൻ മുജീബ് കടേരി പാചകം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സമ്മാന വിതരണം മുസ്ലിം ലീഗ് മലപ്പുറം മുനിസിപ്പൽ ജനറൽ സെക്രട്ടറി പി കെ ബാവ നിർവഹിച്ചു. ഫിഷ് ബിരിയാണി, കൂവ പുഡ്ഡിംഗ്, തേങ്ങാപ്പാൽ ചിക്കൻ എന്നീ വിഭവങ്ങൾക്ക് 5000,3000,2000 രൂപയുടെ ക്യാഷ് പ്രൈസ് വീതം നൽകി. മൊയ്തീൻ കോയ. പി, നഹീം അറബി, വിഗ്നേഷ് കെ. എസ്. എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. മറിയുമ്മ ശരീഫ്, അഡ്വ റിനിഷ റഫീഖ്, മായ. കെ. പി, സൈനബ, ആബിദ, ആരിദ, സമീറ, നുസ്രത്ത്, സുനിത എന്നിവർ സംബന്ധിച്ചു