മൂന്നര വയസുകാരന്റെ മരണം; അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

Crime Keralam News

തിരൂർ : മൂന്നര വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി മജിസ്‌ട്രേറ്റ്. ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയെന്ന ദേഷ്യമാണ് മർദിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു . പ്രതിയായ രണ്ടാനച്ഛൻ കഞ്ചാവ് ഉൾപ്പെടെയുള്ള മറ്റു ലഹരികൾ ഉപയോഗിച്ചാണ് കുട്ടിയെ മർദിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിൽ വിട്ടുതരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.