ക്ഷേത്ര ദർശനത്തിന്പോയ യുവതി ട്രെയിൻ തട്ടി മരിച്ചു

Breaking Local News

കോട്ടയം: കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് പോയ യുവതി മാതാവ് കാൺകെ
ട്രെയിൻ തട്ടി മരിച്ചു.പാലാ മുത്തോലി സ്വദേശിനി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ ആണ് കുമാരനല്ലൂരിൽ റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചത്.അമ്മ ചന്ദ്രികക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ചന്ദ്രിക കടന്നു കഴിഞ്ഞപ്പോൾ തൊട്ടു പിറകിലായെത്തിയ സ്മിത കടക്കുന്നതിനു മുമ്പ് ട്രെയിൻ
ഇടിക്കുകയായിരുന്നു ഭർത്താവ് അനിൽ, മക്കൾ അമൃത ആദിത്യൻ