റെയില്‍വേ ലൈന്‍ ക്രോസ്സ് ചെയ്യുമ്പോള്‍ തീവണ്ടി ഇടിച്ച് മരിച്ചു

Local News

മലപ്പുറം: റെയില്‍വേ ലൈന്‍ ക്രോസ്സ് ചെയ്യുമ്പോള്‍ തീവണ്ടി ഇടിച്ച് മരിച്ചു. മലപ്പുറം അരിയല്ലൂരില്‍ റെയില്‍വേ ലൈന്‍ ക്രോസ്സ് ചെയ്യുമ്പോള്‍ തീവണ്ടി ഇടിച്ച് 67കാരന്‍ മരിച്ചു അരിയല്ലൂരിലെ വലിയ പറമ്പില്‍ കമ്മുക്കുട്ടി (67)യാണു മരിച്ചത്. വള്ളിക്കുന്ന് റെയില്‍വെ സ്‌റ്റേഷന് തെക്ക് ഭാഗത്തുള്ള കുന്നപ്പള്ളി ഓവുപാല ത്തിനടുത്തായി റെയില്‍വേ ലൈന്‍ ക്രോസ്സ് ചെയ്യുമ്പോഴാണ് ട്രെയിന്‍ തട്ടി മരണപ്പെട്ടത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരൂരങ്ങാടി ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടു പോയി. ഭാര്യ: ബീഫാത്തിമ, മക്കള്‍: സബീല്‍ , റാഹില്‍( സൗദി അറേബ്യ) ശബാബ് ,ജാസിറ