വലമ്പൂർ ആരോഗ്യ ഉപകേന്ദ്രം പ്രവർത്തന യോഗ്യമാക്കുക -വെൽഫെയർ പാർട്ടി

Keralam News Politics

അങ്ങാടിപ്പുറം: വലമ്പൂര് അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന വലമ്പൂർ ആരോഗ്യ ഉപകേന്ദ്രം കാടുപിടിച്ച് മൊത്തമായി അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഏകദേശം നാല് മാസത്തിലേറെയായി .ഏകദേശം മുപ്പത് വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി മുമ്പത്തെപ്പോലെ പ്രവർത്തന യോഗ്യം ആക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വലമ്പൂർ യൂണിറ്റ് കമ്മിറ്റി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറും അഞ്ചാം വാർഡ് മെമ്പർ കൂടിയായ സഈദ ടീച്ചർക്ക് നിവേദനം നൽകി.

വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സൈതാലി വലമ്പൂർ, യൂണിറ്റ് പ്രസിഡൻറ് മൊയ്തീൻ കേലച്ചം തോടി, സെക്രട്ടറി യൂസഫ് കെവി, ട്രഷറർ ഷൗക്കത്ത് മാസ്റ്റർ , അബ്ദുനാസർ കെ വി . തുടങ്ങിയവർ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെത്തി നിവേദനം നൽകുകയായിരുന്നു.