മലപ്പുറം കുറ്റിപ്പുറം ചെല്ലൂര്‍കുന്നില്‍ തീപിടിത്തം:സിറിഞ്ച്,കേബിളുകള്‍,ഹോസ്പിറ്റലുകളില്‍ നിന്നും ഒഴിവാക്കുന്ന ഗ്ലൂക്കോസ് പൈപ്പുകള്‍ എന്നിവയാണ് തീ പിടിച്ചത്

Local News

മലപ്പുറം: മലപ്പുറം കുറ്റിപ്പുറം ചെല്ലൂര്‍കുന്നില്‍ ഇന്ന് രാവിലെ മാലിന്യങ്ങള്‍ക്ക് തീപിടിച്ചു. സിറിഞ്ച്,കേബിളുകള്‍,ഹോസ്പിറ്റലുകളില്‍ നിന്നും ഒഴിവാക്കുന്ന ഗ്ലൂക്കോസ് പൈപ്പുകള്‍ എന്നിവയാണ് തീ പിടിച്ചത്. കറുപ്പ് നിറത്തിലുള്ള പുക ഉയര്‍ന്നത് പ്രദേശത്തുള്ള ആളുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

ഉച്ചക്ക് 12 മണിയോടെ തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വൈകുന്നേരം ആറുമണിയോടെ തീ അണച്ചു. രാത്രിയോടെ വീണ്ടും തീ പിടിച്ചു രാത്രി 11 മണിക്കും കറുത്ത പുകയും തീയും ഇവിടെനിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ശ്വസിക്കാന്‍ പറ്റാത്ത രീതിയിലുള്ള പുകയാണ് ഉയരുന്നത്. രാവിലെ ഈ പ്രദേശത്തുള്ള പറമ്പുകളിലെ തെങ്ങുകളും,മരങ്ങളും കത്തി നശിച്ചിരുന്നു. രാത്രികാലങ്ങളില്‍ വേസ്റ്റ് കൊണ്ടുവന്ന് തള്ളുന്നത് പതിവായിരുന്നു എന്ന് നാട്ടുകാരുടെ പരാതിയും ഉണ്ട്. ഇവിടെ നിന്നും 500 മീറ്റര്‍ പരിധിക്കുള്ളില്‍ ആണ് കുറ്റിപ്പുറം ഇന്ത്യന്‍ ഗ്യാസ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്.സാമൂഹികവിരുദ്ധരുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ ആളുകള്‍ വരുന്നത് പതിവാണെന്നും
നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.