ഹോട്ടലുകളിലിരുന്നു ഭക്ഷണം കഴിക്കാം; കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും

Keralam News

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവുകൾ കൊണ്ടുവരാനൊരുങ്ങുന്നു. നാളെ നടക്കാനിരിക്കുന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാവുക.

ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള വിലക്ക് എടുത്തു കളയുമെന്നാണ് സൂചന. അതോടൊപ്പം ശനിയാഴ്ച കൂടെ സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിവസമാക്കുകയും സർക്കാർ ജോലിക്കാർക്ക് കാർഡ് മുഖേനയുള്ള പഞ്ചിങ് നിർബന്ധമാക്കുകയും ചെയ്യും. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ഒഴിവാക്കിയ പഞ്ചിങ് ആണ് വീണ്ടും നിർബന്ധമാക്കുന്നത്.