വിവാദങ്ങളിൽ പ്രതികരണവുമില്ല; ഹരിതയെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതിയ പ്രസിഡന്റ്

Keralam News Politics

ഹരിതയുടെ ഭാവി പ്രവർത്തനങ്ങൾ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഹരിത കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയിഷ ഭാനു. ഇത് സംബന്ധിച്ചുള്ള വിവാദങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ലീഗ് നേതൃത്വത്തിന്റെ ഉപദേശ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.

പ്രസ്ഥാനത്തിന്റെ എല്ലാവിധ അച്ചടക്കത്തോടും കൂടിയും നേതാക്കളെ അംഗീകരിച്ചും അവരുടെ നിർദേശങ്ങൾക്കനുസരിച്ചും മുന്നോട്ട് പോവാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ആയിഷ ഭാനു വ്യക്തമാക്കി. ഹരിതയുടെ പഴയ കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തിൽ ഇന്നലെയാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. പഴയ കമ്മിറ്റിയിലെ ട്രഷറർ ആയിരുന്ന ആയിഷ ഭാനു പുതിയ പ്രസിഡന്റാണ്. റുമൈസ റഫീഖ് ആണ് ജനറല്‍ സെക്രട്ടറി.