ആഫ്രിക്കൻ വിദ്യാർത്ഥി കസ്റ്റഡിയിലിരിക്കെ മരിച്ചു; പ്രതിഷേധക്കാർക്കെതിരെ ലാത്തി വീശി പോലീസ്

Crime India News

പോലീസ് കസ്റ്റഡിയിലായിരുന്ന ആഫ്രിക്കൻ വംശജനായ വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് ബംഗളുരുവിൽ വ്യാപകമായ പ്രതിഷേധവും ലാത്തിച്ചാർജും. നിരോധിത മരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ കോംഗോ സ്വദേശി ജോയൽ മാലു എന്ന വിദ്യാർത്ഥിയുടെ മരണത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.

ഞായറാഴ്ച കർണാടക പോലീസ് അറസ്റ്റു ചെയ്ത ജോയൽ തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിൽ മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണക്കാരമായി റിപ്പോർട്ടിലുള്ളത്. വിദ്യാർത്ഥിയുടെ ഹൃദയമിടുപ്പ് കുറഞ്ഞതോടെ പലവട്ടം സിപിആർ കൊടുത്തതെന്നും ഹൃദയാഘാതം വന്നു മരിക്കുകയായിരുന്നുമെന്നാണ് പോലീസ് പറയുന്നത്.

എന്നാൽ ഇത് കസ്റ്റഡി മരണമാണെന്നാണ് കർണാടകയിലെ ആഫ്രിക്കൻ വംശജരുടെ ആരോപണം. ഇതിനെതിരെ ബംഗളുരുവിൽ ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയ ആഫ്രിക്കൻ വംശജരുടെ സഘടനയായ പാൻ ആഫ്രിക്കൻ ഫെഡറേഷൻ സംഘടിപ്പിച്ച പ്രതിഷേധത്തെ ക്രൂരമായാണ് പോലീസ് നേരിട്ടത്. പോലീസുകാർക്കെതിരെ ആക്രമണത്തെ ഉണ്ടായപ്പോൾ പ്രതിഷേധക്കാർക്കെതിരെ ലാത്തി പ്രയോഗിക്കുകയായിരുന്നു. നിരവധി ആഫ്രിക്കൻ വംശജർക്ക് പരിക്കേറ്റിട്ടുണ്ട്. കുറച്ച പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുമുണ്ട്.

ലാത്തി വീശി ചോര വന്നിട്ടും വീണ്ടും പ്രതിഷേധക്കാരെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. പോലീസിന്റെ ഈ പ്രവർത്തികൾക്കെതിരെ കടുത്ത വിമര്ശങ്ങളാണ് പല ഭാഗത്ത് നിന്നായി ഉയരുന്നത്.