അരലക്ഷം രൂപയുടെ അധിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി 4 യുവാക്കൾ മലപ്പുറം പോലീസിന്‍റെ പിടിയില്‍.8 ഗ്രാമോളം എം ഡി എം എ ലഹരിമരുന്നുമായി പിടിയിലായത് കുറുവ പാങ്ങ് സ്വദേശികൾ.

Breaking Crime Local News

മലപ്പുറം : ബാംഗ്ലൂരില്‍ നിന്നും ജില്ലയിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എം ഡി എം എ മയക്കുമരുന്നുമായി 4 യുവാക്കള മലപ്പുറം പോലീസ് ഇന്ന് പുലർച്ചെ മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസിൽ വച്ച് അറസ്റ്റ് ചെയ്തത്. കുറുവപാങ്ങ്സ്വദേശികളായ
അബ്ദുൾ വാഹിദ് (29),അബ്ദുൾ ഖാദർ (26), ഷുഹൈബ് (26),മുജീബ് (27)
എന്നിവരെയാണ് മലപ്പുറം എസ്‌ ഐ. ജിഷിലിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും ജില്ലാ ആന്റിക് നെർക്കോട്ടിക് സ്ക്വാർഡും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികൾ എം ഡി എം എ കടത്താൻ ഉപയോഗിച്ച സിഫ്റ്റ് കാർ പോലീസിനെ കണ്ട് മുന്നോട്ട് ഓടിച്ചതിൽ,അതി സാഹസികമായാണ് കാർ തടത്ത് നിർത്തി പ്രതികളെ പിടികൂടിയത്.
കേസിലെ ഒന്നാംപ്രതി അബ്ദുൽ വാഹിദിനെ അടുത്തകാലത്തായി പെരിന്തൽമണ്ണ പോലീസ് എം ഡി എം എ മയക്കുമരുന്നുമായി പിടികൂടുകയും മാസങ്ങളോളം ജയിലിൽ കിടക്കുകയും പിന്നീട് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും ലഹരി കേസിൽ പിടിക്കപ്പെടുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീർ പി, മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് എന്നിവരുടെ നിർദ്ദേശപ്രകാരം മലപ്പുറം എസ് ഐ ജിഷിൽ, ജില്ലാ ആന്റിനക്വാട്ടിക് സ്കോർഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, സലീം പൂവതി, ആർ ഷഹേഷ്,ജസീർ കെ കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്