കോവിഡ് ബാധിച്ച്​ മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്രം

Health India News

കോവിഡ് ബാധിച്ച്​ മരിച്ച ആളുകളുടെ കുടുംബത്തിന് നഷ്​ടപരിഹാരമായി 50,000 രൂപ കൊടുക്കുമെന്നറിയിച്ച് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ചുള്ള സത്യവാങ് മൂലം സുപ്രിം കോടതിയിൽ കേന്ദ്രസർക്കാർ സമ്മർപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിച്ചവർക്കും നഷ്ടപരിഹാര തുക വിതരണത്തെ ചെയ്യുമെന്നും കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളും അവരുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും പണം നൽകാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാര തുക ജില്ലാ ഭരണകൂടം മുഖേനയോ ജില്ലാ ദുരന്തനിവാരണ മാനേജ്​മെന്‍റ്​ അതോറിറ്റി മുഖേനയോ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.