പാലക്കാട് ആരോഗ്യപ്രവർത്തകയെ കയറി പിടിച്ച പ്രതി അറസ്റ്റിൽ

Crime Local News

ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്ന ആരോഗ്യപ്രവർത്തകയെ കയറി പിടിച്ച യുവാവിനെ മണ്ണാർക്കാട് പോലീസ് അറസ്റ് ചെയ്തു. പാലക്കാട് നെല്ലിക്കുന്നം സ്വദേശിയായ ഷബീറിനെയാണ് പോലീസ് അറസ്റ് ചെയ്തത്. ഇന്ന് രാവിലെ കാഞ്ഞിരപ്പുഴയിലായിരുന്നു സംഭവം നടന്നത്.

ആളുകൾ ഇല്ലാത്ത വഴിയിലൂടെ യുവതി ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്നു. ഇതിനിടെ ബൈക്കിൽ അങ്ങോട്ടെത്തിയ ഷബീർ ബൈക്ക് നിർത്തി, യുവതിയെ കയറിപ്പിടിക്കുകയും വരിഞ്ഞു മുറുക്കുകയും ചെയ്തു. യുവതി ഇതിനെ എതിർത്തുകൊണ്ട് ഇയാളെ തള്ളുകയും രണ്ടു പേരും നിലത്തു വീഴുകയുമായിരുന്നു. ശേഷം ഓടി രക്ഷപ്പെട്ട യുവതി ആശുപത്രിയിൽ എത്തി ചികിത്സ തേടി. തുടർന്നാണ് പോലീസിൽ പരാതി നൽകിയിരുന്നത്.