സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4780 രൂപയും ഒരു പവൻ സ്വർണത്തിന് 38240 രൂപയുമാണ് വില.

കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണ വില സംസ്ഥാനത്ത് കൂടുകയും പിന്നീട് കുറയുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വില നിലവാരത്തിൽ വലിയ മാറ്റം ഉണ്ടാകാത്തത് കൊണ്ടാണ് ഇന്ന് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നത് .

18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 3950 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയും വെള്ളിക്ക് 72 രൂപയുമാണ് വില.