64 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് പിടിയില്‍

Crime Keralam News

പ​റ​വൂ​ര്‍: പറവൂരിൽ 64 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സിന്റെ പി​ടി​യി​ല്‍. ഗോ​തു​രു​ത്ത് പ​ഞ്ഞം കവ​ല​യി​ല്‍ കാ​ട്ടാ​ശ്ശേ​രി വീ​ട്ടി​ല്‍ സ​ന്ത്യാ​വിന്റെ മ​ക​ന്‍ സ​ജു​വാ​ണ് (32) അ​റ​സ്​​റ്റി​ലാ​യ​ത്. പ​റ​വൂ​ര്‍ എ​ക്സൈ​സ് സി.​ഐ എ​സ്. നി​ജു​മോ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് പ്രതിയുടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

ഗോ​തു​രു​ത്ത് തെ​ക്കേ​ക​ട​വ് റോ​ഡി​ല്‍ മ​ദ്യ​പ​ന്മാ​രു​ടെ ശ​ല്യം കൂടിവരുന്നതായുള്ള പ​രാ​തി ഈയടുത്ത് ഉയർന്നുവന്നിരുന്നു. ലോക് ഡൌൺ സമയത്തും ബി​വ​റേ​ജ​സ് ഔ​ട്ട്ല​റ്റു​ക​ളി​ല്‍​നി​ന്നും അ​ധി​ക മ​ദ്യം വാ​ങ്ങി വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പ്ര​തി എ​ക്സൈ​സി​നോ​ട് ​വെളിപ്പെടുത്തി. പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.