പരീക്ഷയെഴുതാനെത്തിയ പ്ലസ് റ്റു വിദ്യാർത്ഥിനിയ്ക്ക് നേരെ തെരുവ് നായയുടെ ആക്രമണം

Crime Local News

കൊച്ചി: പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം. പറവൂർ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം നടന്നത്. പ്ലസ്‌ടു വിദ്യാർത്ഥിനിക്കാണ് കടിയേറ്റത്. അക്രമണത്തിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർത്ഥിനി പരീക്ഷയെഴുതുകയും ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച് പ്രതിരോധ വാക്സിനെടുക്കുകയുമായിരുന്നു. കഴിഞ്ഞ മാസം 28 ന് പെരുമ്പടന്ന ഗവ. എൽപി സ്കൂളിലേക്ക് വരികയായിരുന്ന അധ്യാപികയെ പെട്രോൾ പമ്പിൽ വച്ച് തെരുവ് നായ ആക്രമിച്ചിരുന്നു.