പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Local News

മലപ്പുറം: നിലമ്പൂര്‍ ചന്തകുന്ന് ചാരംകുളം സ്വദേശി കൈതക്കോടന്‍ ഉസ്മാന്റെ മകന്‍ ആമീന്‍ സ്വാലിഹ് ആണ് മരിച്ചത്. പുഴയില്‍ സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കാന്‍ എത്തിയതായിരുന്നു. ഒഴുക്കില്‍ പെട്ടതിനെ തുടര്‍ന്നു നാട്ടുകാരും ഇ.ആര്‍.എഫ് പ്രവര്‍ത്തകരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി വെള്ളത്തില്‍ നിന്നും കരയ്ക്ക് എത്തിച്ച് കൃത്രിമ ശ്വാസം നല്‍കി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍.