കർണാടക ഹിജാബ് വിവാദം; മൗലികാവകാശങ്ങളുടെ ലംഘനമെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി

India News

കർണാടക : കർണാടകയിൽ ഹിജാബ് തർക്കം രൂക്ഷമാകുന്നതിനിടെ ബുർഖ ധരിച്ച വിദ്യാർത്ഥികളെ തടഞ്ഞ സംഭവത്തെ അപലപിച്ച് പാകിസ്താൻ. സംഭവം മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചു. ഇന്ത്യയിൽ നടക്കുന്നത് ഭയാനകമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എച്ച് ഫവാദ് ഹുസൈനും അറിയിച്ചു. മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. മുസ്ലിങ്ങളെ ന്യുനപക്ഷമായി കാണിക്കാനുള്ള ഇന്ത്യൻ ഭരണകൂട പദ്ധതിയുടെ ഭാഗമാണിതെന്ന് ലോകം തിരിച്ചറിയണമെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.