അവസരം വാഗ്ദാനം ചെയ്ത് നടിയുടെ നഗ്നചിത്രങ്ങൾ പകർത്തി പണംതട്ടിയ കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ

Crime India News

മുംബൈ : ബോളിവുഡിൽ അവസരം വാഗ്ദാനം ചെയ്ത് നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ കാസ്റ്റിംഗ് ഡയറക്ടറായ ഓം പ്രകാശ് തിവാരി എന്നയാളാണ് മുംബൈയിൽ അറസ്റ്റിലായത്.

സിനിമ വാഗ്ദാനം ചെയ്ത് നഗ്ന ചിത്രങ്ങളെടുത്തെന്നും പണം തട്ടിയെന്നുമുളള ബംഗാളി നടിയുടെ പരാതിയിലാണ് അറസ്റ്റ്. നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഭീഷണി തുടർന്നതോടെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു.