വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്ന രാജവെമ്പാല

News

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്ന രാജവെമ്പാലയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിയറ്റ്‌നാമിലാണ് സംഭവം.

വീട്ടുവരാന്തയില്‍ കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കുട്ടിയുടെ അടുത്തുതന്നെയായി മുത്തച്ഛനും ഉണ്ട്. പെട്ടെന്നാണ് കുട്ടിക്ക് നേരെ രാജവെമ്പാല പാഞ്ഞെത്തിയത്. മുത്തച്ഛന്‍ ഭയന്ന് പിറകിലേക്ക് മറഞ്ഞ് വീഴുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ ഇടപെടല്‍ കൊണ്ട് അപകടം ഉണ്ടായില്ല. കുട്ടിയെ എടുത്തശേഷം അച്ഛന്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. വാതില്‍ കടക്കാന്‍ രാജവെമ്പാല ശ്രമിച്ചെങ്കിലും അതിന് കഴിയാതെ പുറത്തേക്ക് പോയി.

സംഭവത്തില്‍ ഇതിനോടകം നിരവധി പേര്‍ പ്രതികരണവുമായി എത്തി. പലരും കുട്ടിയുടെ മുത്തച്ഛന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചു. എന്നാല്‍ മുത്തച്ഛന് പക്ഷാഘാതം ഉണ്ടായിട്ടുള്ളതിനെ തുടര്‍ന്ന് ഒന്നും ചെയ്യാന്‍ കഴിയാത്തതിനാലാണ ശബ്ദമുണ്ടാക്കി മകനെ വിളിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുട്യൂബല്‍ വൈറലായ വീഡിയോ ഇതിനോടകം 86000പേരാണ് കണ്ടത്.