ഫാമിലേക്ക് കുത്തിയൊലിച്ചെത്തി മഴവെള്ളം ചത്തൊടുങ്ങിയത് 1500 കോഴികൾ

Keralam News

കീരംപാറ : കീരംപാറ പഞ്ചായത്തിലെ കമ്പനിപ്പടിയിൽ പൗരസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോഴിക്കർഷക ഫാമിലെ കോഴികൾക്ക് ശക്തമായ മഴയിൽ ദാരുണാന്ത്യം. മഴവെള്ളം കുത്തിയൊലിച്ചാണ് ഫാമിലെ 1500 കോഴികൾ ചത്തൊടുങ്ങിയത്.

ഫാമിൽ പണിയെടുക്കുന്ന 12 തൊഴിലുകളുടെയും കുടുംബത്തിന്റെയും ഏക വരുമാന മാർഗമാണ് മഴവെള്ളത്തിൽ ഇല്ലാതായത്. ഫാമിന് രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഭാരവാഹികൾ വ്യക്തമാക്കി. സമീപത്തെ പുരയിടത്തിലൂടെ വെള്ളമൊഴിക്കാൻ ചാലുകീറിയത് അടച്ചതാണ് മഴവെള്ളം കുത്തിയൊലിക്കാൻ കാരണമായതെന്നാണ് പൗരസമിതിയുടെ ആക്ഷേപം. ഉത്തരവാദികൾക്കെതിരെ നിയമനടപടികളെടുക്കണമെന്നും ഫാമിനുണ്ടായ നഷ്ടം നൽകാൻ അധികൃതർ തയ്യാറാവണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.