നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു

Local News Pravasi

അബുദാബി: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയ പ്രവാസി മരിച്ചു. തൃശൂര്‍ നാട്ടിക പുതിയപറമ്പത്ത് വീട്ടില്‍ നജീബ് ആലിമോന്‍ (56) ആണ് മരണപ്പെട്ടത്. മുസഫ ഷാബിയയില്‍ താമസിച്ചിരുന്ന അദ്ദേഹം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത ഫോണിക്സ് ആശുപത്രിയില്‍ ചികിത്സ തേടുകയും രോഗം ഗുരുതരമാണെന്ന് കണ്ടെത്തിയത ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ മഫ്‍റഖ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

നെഞ്ച് വേദനയുണ്ടെന്നും ആശുപത്രിയില്‍ കാണിച്ച് വരാമെന്നും നജീബ് ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. അബുദാബിയില്‍ ഫുഡ്‍സ്റ്റഫ് കമ്പനിയുടെ സെയില്‍സ് സൂപ്പര്‍വൈസറായിരുന്നു.

പരേതനായ അലിമോന്റെയും റുഖിയ്യയുടെയും മകനാണ്. ഭാര്യ – ആബിദ. മക്കള്‍ – നാദിയ, നാജിയ, നിഗാര്‍ അലി. മരുമകന്‍ – സനു ശരീഫ്.