കെ. റെയിലിനെതിരെ സംസ്ഥാനത്തൊട്ടാകെ ആത്മഹത്യാഭീഷണി, പ്രതിഷേധം

Keralam News

കോട്ടയം: കോട്ടയത്തും എറണാംകുളത്തും കെ.റെയിലിന്റെ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മനുഷ്യശൃംഖല തീർത്തായിരുന്നു പ്രതിഷേധം നടത്തിയത്. സർവ്വേ കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധം തുടരുന്നത് കൊണ്ട് അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമർക്കാർ ഭീഷണിപ്പെടുത്തുകയും മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമാണ് നിലവിലുള്ളത്.

എറണാകുളം മാമലയിലും കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പുരയിടങ്ങളിൽ അതിരടയാള കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സർവ്വേ ഉദ്യോ​ഗസ്ഥരെത്താതെ സർവ്വേ നടത്താനാവില്ലെന്ന നിലപാടിനെ തുടർന്ന് നാട്ടുകാരും ഉദ്യോ​ഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. പ്രതിഷേധത്തെ തുടർന്ന് പൊലീസിന്റെ സുരക്ഷയോടെ മതിലുകളും ​ഗേറ്റുകളും ചാടിക്കടന്നാണ് കല്ലുകൾ സ്ഥാപിക്കുന്നത്.