ആകാശത്ത് നിന്നും പെയ്‍തിറങ്ങിയത് മീനുകൾ ; ടെക്സാസിൽ മീൻമഴ

International News

യു.എസ് : ആനിമൽ റെയിൻ എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് അമേരിക്കയിലെ ടെക്സാർക്കാന നഗരം. തവള, ഞണ്ട്, ചെറുമീനുകൾ തുടങ്ങിയ ചെറുജലജീവികൾ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ആനിമൽ റെയിൻ. ഇത് അസാധാരണമാണെങ്കിലും സംഭവിക്കാറുണ്ട്.

ജെയിംസ് ഓഡിർഷ് എന്ന സാക്ഷി പറയുന്നത് ഒരു വലിയ ഇടിമുഴക്കം ഉണ്ടാവുകയും ശക്തമായ മഴ പെയ്യുകയുമായിരുന്നു എന്നാണ്. പിന്നാലെ ഒരു മത്സ്യം നിലത്ത് വന്ന് വീണുവെന്നും എല്ലായിടത്തും മത്സ്യം വന്ന് വീഴുകയായിരുന്നുവേണും അയാൾ കൂട്ടിച്ചേർത്തു.