മലപ്പുറത്ത് 16കാരിയെ പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍

Breaking Crime Keralam Local

മലപ്പുറം: തിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വലമ്പൂര്‍ പൂപ്പലം പള്ളിയാലില്‍ ഫൈസലി(20)നെയാണ് പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഈമാസം അഞ്ചിനു രാവിലെ പെണ്‍കുട്ടിയെ സുഹൃത്തിന്റെ ബൈക്കില്‍ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.