മലപ്പുറത്ത് പിക്കപ്പ് ലോറിയിടിച്ച് ബൈക്ക് യാത്രികനായ 20കാരന്‍ മരിച്ചു

Breaking Keralam Local

മലപ്പുറം: മലപ്പുറത്ത് പിക്കപ്പ് ലോറിയിടിച്ച് ബൈക്ക് യാത്രികനായ 20കാരന്‍ മരിച്ചു. മലപ്പുറം പുല്ലൂര്‍ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകന്‍ നൂറുദ്ദീന്‍ (20) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ മഞ്ചേരി ചെട്ടിയങ്ങാടിയിലാണ് അപകടം. മഞ്ചേരിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന നൂറുദ്ദീന്റെ ബൈക്കില്‍ എതിരെവന്ന പിക്കപ്പ് ലോറി ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാടുകാര്‍ പരിക്കേറ്റ നൂറുദ്ദീനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: ഉമ്മുസല്‍മ. സഹോദരങ്ങള്‍: മുഹമ്മദ് സാബിത്ത്, അര്‍ഷല്‍. എസ് ഐ കെ ബഷീര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി