കളഞ്ഞു കിട്ടിയ തുക തിരിച്ചുനൽകി ശുചീകരണ തൊഴിലാളികൾ മാതൃകയായി

Local News

മലപ്പുറം: നഗരസഭയിലെ ശുചീകരണ തൊഴിലാളികളായ ഹരിത കർമ്മ സേന അംഗങ്ങൾ കഴിഞ്ഞദിവസം നഗരം വൃത്തിയാക്കുന്നതിനിടയിൽ ലഭിച്ച പതിനേഴായിരത്തി അഞ്ഞൂറ് രൂപ അടങ്ങിയ കവർ ഉടമകളെ കണ്ടെത്തി അവർക്ക് തിരിച്ചു നൽകി മാതൃകയായി

സ്വകാര്യ കൊറിയർ സ്ഥാപനത്തിന്റെ ജോലിക്കാരിൽ നിന്നും മലപ്പുറം കുന്നുമ്മൽ വച്ച് 17500 രൂപയും റെസീപ്റ്റ് ബുക്കുകളുമടങ്ങിയ കവർ കളഞ്ഞുപോയത് നഗരം വൃത്തിയാക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇവ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് ലഭിച്ചത്
നഗരസഭയിലെ മാലിന്യ സംസ്കരണശാലയിൽ പേപ്പറുകൾ തരം തിരിക്കുന്നതിന്നിടയിലാണ് തുക അടക്കമുള്ള കവർ ലഭിച്ചത്
ഹരിത കർമ്മ സേന അംഗമായ മേൽമുറി ആലത്തൂർ പടി സ്വദേശിയായ അംബികക്കാണ് തുക അടങ്ങിയ കവർ ലഭിച്ചത്
കവറിൽ ഉണ്ടായിരുന്ന റസീറ്റ് ബുക്കിലെ ഫോൺ നമ്പറിൽ നിന്നാണ് ഉടമയെ ഹരിതകർമ്മ സേനാംഗങ്ങൾ കണ്ടെത്തിയത് തുടർന്ന് നഗരസഭയിലെ ശുചീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉടമകളെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു
മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരിയുടെ സാന്നിധ്യത്തിൽ തുക ഉടമകൾക്ക് കൈമാറി
കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികൾ കാണിച്ചിട്ടുള്ള സത്യസന്ധത നഗരസഭയുടെ സൽപേരിനു കൂടി തിലകം ചാർത്തി എന്ന് നഗരസഭ ചെയർമാൻ മുജീബ് ചടങ്ങിൽ അഭിപ്രായപെട്ടു
ഹരിത കർമ്മ സേന അംഗങ്ങളുടെ സത്യസന്ധതയെ ചെയർമാൻ മുജിബ് കാടേരി ചടങ്ങിൽ അഭിനന്ദിച്ചു

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് നൂറങ്ങൽ ശിഹാബ് മൊടയങ്ങാടാൻ ഹെൽത്ത് ഇൻസ്പെക്ടർ ഹമീദ് ഷംസുദ്ദീൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു