മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

Crime Local News

കാസർകോട് : മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അടൂർ പാണ്ടിയിലാണ് സംഭവം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) മരിച്ചത്. സംഭവത്തെ തുടർന്ന് ബാലകൃഷ്ണന്റെ മകൻ നരേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.