വളാഞ്ചേരിയില്‍ കാറില്‍ കടത്തിയ ഒരു കോടി 68 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

Crime Local News

മലപ്പുറം : വളാഞ്ചേരിയില്‍ കാറില്‍ കടത്തിയ ഒരു കോടി 68 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍. പണം കടത്തിയത് കാറിലെ രഹസ്യ അറയില്‍. സംഭവം ഇന്ന് രാവിലെ എട്ടു മണിയോടെ പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കാറില്‍ എത്തിയ ഊരകം സ്വദേശികളായ പൊതാപ്പറമ്പത്ത് യഹിയ, കുന്നത്ത് തൊടി മന്‍സൂര്‍ എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്. വളാഞ്ചേരി പൊലീസ് സ്റ്റേഷന്റെ മുന്‍വശത്ത് നിന്ന് പൊലീസ് കാര്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. കാറിന്റെ അടിയില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. കാറിന്റെ ഹാന്റ് ബ്രേക്കിന് അടിയിലായിരുന്നു രഹസ്യ അറ. തിരൂര്‍ ഡി.വൈ.എസ്പി ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം വളാഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്ത്, എ.എസ്.ഐമാരായ ബിജു, അന്‍വര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റഷീദ്, ശൈലേഷ്, ആന്‍സര്‍ എന്നിവരടങ്ങുന്ന സംഘമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.