വീട് റിപ്പയറിന് ഒന്നര ലക്ഷം രൂപ ധനസഹായം; ഡിസംബർ 20 -ന് മുന്നേ അപേക്ഷിക്കാം

Keralam News

മലപ്പുറം: നിലവിലുള്ള വീട് റിപ്പയര്‍ ചെയ്യുന്നതിന് 1,50,000 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് യോഗ്യരായ അപേക്ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് അപേക്ഷിക്കാനാവുക.

ജില്ലയിലെ ഒരു പഞ്ചായത്തില്‍ നിന്ന് ഒരു ഗുണഭോക്താവിനാണ് സഹായം ലഭിക്കുക. ജില്ലയിൽ പരമാവധി 10 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുക്കുക.

നിശ്ചിത ഫോമില്‍ തയ്യാറാക്കിയ അപേക്ഷ പൂരിപ്പിച്ച് രേഖകള്‍ സഹിതം ഡിസംബര്‍ 20ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കക്കേണ്ടതാണ്.

ഫോണ്‍: 9496070369 – എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
9496070368 – നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
9496070400 – പെരിന്തല്‍മണ്ണ ട്രെബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
ഐ.ടി.ഡി.പി – 04931 220315