ഡെൽറ്റ പ്ലസ് വകഭേദം കേരളത്തിലും

Health News

പത്തനംതിട്ട: കേരളത്തിലും കൊറോണ വൈറസിന്റെ വകഭേദമായ ഡെൽറ്റ പ്ലസ് കണ്ടെത്തി. പാലക്കാടും പത്തനംതിട്ടയിലുമാണ് കണ്ടെത്തിയത്. ഡെൽറ്റ പ്ലസ് ഡെൽറ്റ വൈറസിനേക്കാൾ ഭീകരമാണ്. പാലക്കാടുള്ള രണ്ടു പേരിലും പത്തനംതിട്ടയിലെ നാല് വയസുള്ള കുട്ടിയിലുമാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.

പത്തനംതിട്ട കടപ്ര സ്വദേശിയായ നാലുവയസുകാരനിലാണ് ഡെൽറ്റ വൈറസിന്റെ വകഭേദമായ ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. കുട്ടി മെയ് 24 ന് കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും ഇപ്പോൾ നെഗറ്റീവ് ആണ്.ന്യൂഡൽഹി സിഎസ്ഐആർ – ഐജിഐബിയിൽ പരിശോധനയ്ക്കായി കുട്ടിയുടെ സ്രവം നൽകിയിരുന്നു. ആ പരിശോധനയിലാണ് ഡെൽറ്റ പ്ലസ് വകഭേദം ഉള്ളതായി അറിഞ്ഞത്.

ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ഏരിയയാക്കിയിരിക്കുകയാണ് കുട്ടിയുടെ വാർഡ്. ജിലാ ഭരണകൂടം രോഗം പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതലുകളും നിയന്ത്രണ നടപടികളും എടുക്കും.