കോഴിക്കോട്ട് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയെ തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം

Crime Keralam News

കോഴിക്കോട്: കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയെ തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയ്ക്കാണ് ഗുരുതരമായി പോള്ളലേറ്റത്.

ഇന്ന് രാവിലെ 9.50 ന് യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റിൽ വെച്ച് യുവാവ് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ശേഷം സ്വയം തീ കൊളുത്തുകയുമായിരുന്നു.

യുവതിയുടെ സുഹൃത്താണ് കടുംകൈ ചെയ്തതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കഴിഞ്ഞയാഴ്ചയാണ് യുവതി ഓഫീസിൽ ജോലി ചെയ്യാനാരംഭിച്ചത്.

ഇരുവരുടെയും നില ഗുരുതരമാണ്. ഇവരെ കൊയിലാണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വിദ​ഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.