അശ്ലീല വീഡിയോ കാണുന്നവർക്ക് നോട്ടീസ് അയച്ച് പണം തട്ടിയ സംഘം പിടിയിൽ

Crime India News

പൊലീസെന്ന വ്യാജേന അശ്ലീല വീഡിയോ കാണുന്നവർക്ക് നോട്ടീസ് അയച്ച് പണം തട്ടിയ സംഘം പിടിയിൽ. ഗൂഗിള്‍ പേ അടക്കമുള്ള സംവിധാനമുപയോഗിച്ച്‌ കഴിഞ്ഞ നാല് മാസം കൊണ്ട് 30 ലക്ഷത്തിലും കൂടുതൽ രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നു പേരെയാണ് ദില്ലിയിൽ അറസ്റ് ചെയ്തിരിക്കുന്നത്.

കംബോഡിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പു സംഘത്തിലെ രാം കുമാര്‍, ഗബ്രിയേല്‍ ജയിംസ് എന്നീ ചെന്നൈ സ്വദേശികളും ട്രിച്ചി സ്വദേശിയായ ബി ദിനുശാന്തുമാണ് ഇപ്പോൾ അറസ്റ്റിലായത്. ബ്രൌസറില്‍ കാണിക്കുന്ന പോപ്പ് അപ്പ് പരസ്യങ്ങളിലൂടെ അഡ്വെയര്‍ ഉപയോഗിച്ചാണ് അശ്ലീല വീഡിയോ കാണുന്നവർക്ക് നോട്ടീസ് അയച്ചത്. ഇത്തരം വീഡിയോ കാണുന്നവരുടെ കംപ്യൂട്ടറിലെ മുഴുവൻ ഫയലുകളും ബ്ലോക്ക് ചെയ്‌തെന്നും, നിയമത്തിനെതിരായ കാര്യം ചെയ്തതുകൊണ്ട് മൂവായിരം രൂപ പിഴയടയ്ക്കണമെന്നുമാണ് വ്യാജ നോട്ടീസിൽ പറഞ്ഞിരുന്നത്.

എന്നാൽ അശ്ലീലമല്ലാത്ത കാര്യങ്ങൾ ബ്രൗസ് ചെയ്തവർക്കും സംഘം നോട്ടീസ് അയച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. അന്യായമായ കാര്യങ്ങൾ നോട്ടീസ് അയച്ചത് കാണിച്ചു നിരവധി പരാതികൾ ലഭിച്ചതോടെ പൊലീസ് ഇതിനെപറ്റി അന്വേഷിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും പരാതികൾ വരൻ തുടങ്ങിയതോടെ സൈബർ പൊലീസും ഇത് അന്വേഷിക്കാൻ തുടങ്ങിയിരുന്നു.

ഇതിൽ പണമെല്ലാം അയച്ചിരിക്കുന്നത് വിവിധ രാജ്യങ്ങളിലേക്കായിരുന്നു. ചെന്നൈ, ട്രിച്ചി, കോയമ്ബത്തൂര്‍, ഉദംഗമണ്ഡലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തട്ടിപ്പു സംഘമുണ്ടായിരുന്നതായി പോപ്പ് അപ്പ് പരസ്യങ്ങളിലൂടെ അറിയാനാവുന്നുണ്ട്. കംബോഡിയയില്‍ തട്ടിപ്പിനായുള്ള സഹായങ്ങൾ ചെയ്തത് ഇപ്പോൾ അറസ്റ്റിലായ ദിനുശാന്തിന്‍റെ സഹോദരന്‍ ബി ചന്ദ്രകാന്തായിരുന്നു.