മലപ്പുറത്ത് ചെമ്മന്‍കട് താമരക്കുഴിയില്‍ വന്‍കഞ്ചാവ് വേട്ട, വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂവര്‍ സംഘം പിടിയില്‍

Crime Local News

മലപ്പുറം: മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ മലപ്പുറം പോലീസിന്റെ പിടിയില്‍. മലപ്പുറം ചെമ്മങ്കടവ് താമരകുഴിയില്‍ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണീക്കോട്ടില്‍ വീട്ടില്‍ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോണ്‍ വില്ല വീട്ടില്‍ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.ഐസ്.പി പി.അബ്ദുല്‍ ബഷീര്‍, മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്.ഐ ജീഷിലും .സംഘവും അറസ്റ്റ് ചെയ്തത്.
മലപ്പുറം താമരക്കുഴിയിലുള്ള പ്രതിയായ ബ്രിജേഷ് ആന്റണിയുടെ വീട്ടില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
ആന്ധ്രപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച കഞ്ചാവ് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി ചെറു പാക്കറ്റുകളിലാക്കി വില്‍പ്പന നടത്താന്‍ ഒരുക്കം നടത്തുന്നതിനിടെയാണ് പ്രതികള്‍ പോലീസിന്റെ വലയിലാകുന്നത്. ഒന്നാം പ്രതി പാലോളി ഇബ്രാഹിമിന്റെ പേരില്‍ വധശ്രമം, ലഹരിക്കടത്ത്, അടിപിടി തുടങ്ങിയ പതിനഞ്ചോളം കേസിലെ പ്രതിയാണ്.
മലപ്പുറം ഡി വൈ എസ് പി പി. അബ്ദുല്‍ ബഷീര്‍, മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസ്, മലപ്പുറം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജിഷില്‍, എ.എസ്.ഐമാരായ സന്തോഷ് , തുളസി, ഗോപി മോഹന്‍ സിപിഒ അനീഷ് ബാബു, ദ്വിദീഷ്, ജെയ്സല്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീം അംഗങ്ങള്‍ ആയ ദിനേഷ്, സലീം, ഷഹേഷ്, ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.