ജീൻസ് ധരിച്ചു: പതിനേഴുകാരിയെ ബന്ധുക്കൾ വടികൊണ്ട് മർദിച്ച് കൊന്നു

Crime India News

ഉത്തർ പ്രദേശ്: ബന്ധുക്കൾ വടികൊണ്ട് മർദിച്ച് പതിനേഴുകാരി കൊല്ലപ്പെട്ടു. ജീൻസ് ധരിച്ച് എന്നാരോപിച്ചുകൊണ്ടായിരുന്നു മർദ്ദനം. നേഹ പാസ്വാൻ എന്ന പെൺകുട്ടിയാണ് കൊടും ക്രൂരതയ്ക് ഇരയായത്. ജീൻസ് ധരിച്ചെന്നു പറഞ്ഞ് മുത്തച്ഛനും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി വടി കൊണ്ട് മർദിക്കുകയായിരുന്നു എന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ ശകുന്തളാ ദേവി പാസ്വാൻ പറഞ്ഞു.

ജീൻസ് ധരിച്ചെത്തിയത് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ പെൺകുട്ടിയോട് അത് മാറി വരാൻ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി അതിനു തയ്യാറാവാത്തതായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. ബന്ധുക്കളെ ദേഷ്യത്തിലാക്കിയത് ഒരു നീണ്ട വ്രതത്തിന് ശേഷമുള്ള ചടങ്ങുകൾക്കായി കടക്കുമ്പോൾ പെൺകുട്ടി ജീൻസ് ധരിച്ച് വന്നതായിരുന്ന്. മർദ്ദനത്തിൽ പെൺകുട്ടി ബോധരഹിതയാകുകയും തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.