വളാഞ്ചേരിയിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട

Crime Local News

മലപ്പുറം : വളാഞ്ചേരിയിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട വളാഞ്ചേരിയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടു വന്ന 4.900 ഗ്രാം എം ഡി എം എ യുമായി രണ്ടുപേർ പോലിസ് പിടിയിൽ. അബ്ദുൾ സലീം (32), കിരൺ (28) എന്നിവരെ വളാഞ്ചേരി ഒണിയൻ പാലത്തിനടുത്തു വെച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ദാസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തീരുർ ഡി വൈ എസ് പി കെ . എം ബിജു, വളാഞ്ചേരി എസ് എച് ഒ ജലീൽ എന്നിവരുടെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫും വളാഞ്ചേരി പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.ഇവരെ ചോദ്യം ചെയ്തതിൽ ബാംഗ്ലൂരിൽ നിന്നും ജില്ലയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കൊണ്ടുവരുന്നവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട് . നേരത്തെ വളാഞ്ചേരിയിൽ 4.170 ഗ്രാം എം ഡി എം എ യും 2.390 ഗ്രാം കഞ്ചാവ് ഓയിലുമായി പിടികൂടിയ ഇസ്മയിൽ എന്നയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.