രേഖകളില്ലാത്ത പണവും സ്വര്‍ണവുമായി മൂവര്‍ സംഘം കൊണ്ടോട്ടിയില്‍ പിടിയില്‍

Crime Local News

മലപ്പുറം: രേഖകളില്ലാത്ത പണവും സ്വര്‍ണവുമായി മൂവര്‍ സംഘം കൊണ്ടോട്ടിയില്‍ പിടിയില്‍.
കൊണ്ടോട്ടി ബൈപ്പാസ് റോഡില്‍ മലബാര്‍ ഗോള്‍ഡിനടുത്തുവച്ച് കാറില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത 29,84700 രുപയും 750 ഗ്രാമും 108 മില്ലിഗ്രാമും വരുന്ന സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍. കണ്ണമംഗലം മണ്ടോട്ടി ഹൗസില്‍ മുഹമ്മദ് ഷഹബാസ്(18), മധുര പാലച്ചുമായ് പി.എസ് രങ്കു(62), പേച്ചമാമന്‍ സ്ട്രീറ്റ് സിമഗല്‍ മണികണ്ഠന്‍(48) എന്നിവരാണു പിടിയിലായത്.
24നു പുലര്‍ച്ചെ 05.30 ഓടെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനെ കണ്ടു കാര്‍ പുറകോട്ട് എടുക്കുന്ന സമയം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയുംചെയ്തു. ഇതോടെ സ്ഥലത്തുണ്ടായിരുന്നു കൊണ്ടോട്ടി എ.എസ്.ഐ വിജയന്‍, സി.പി.ഒ ഷുഹൈബ് എന്നിവര്‍ ഓടിയെത്തിയതോടെ കാറിലുളള പരിഭ്രമിക്കുന്നത് കണ്ടതോടെ പന്തികേട് തോന്നു കാര്‍ പൂര്‍ണമായി പരിശോധിച്ചപ്പോഴാണു പണവും സ്വര്‍ണവും കണ്ടെത്തിയത്. റെനോ ബ്ലാക്ക് കളര്‍ കാറിലായിരുന്നു സംഘം. ഇതോടെ പോലീസ് കൊണ്ടോട്ടി താലൂക്ക് ഓഫീസിനെ ഡെപ്യൂട്ടി തഹസില്‍ദാരായ ശരത് ചന്ദ്രബോസിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പണംഎണ്ണി തിട്ടപ്പെടുത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരെ സി.ആര്‍.പി.സി 102വകുപ്പ് പ്രകാരം കേസെടുത്തു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.