കൂട്ടക്കൊല, മൂന്നംഗ കുടുംബത്തെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി

Crime India News

ഛത്തീസ്ഗഡ് : റായ്ഗഡിൽ ആദിവാസി മേഖലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി. കല്ല് കൊണ്ട് തലയ്ക്കടിച്ചും വാളുകൊണ്ട് വെട്ടിയുമാണ് ആക്രമി കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. റായ്ഗഡിലെ ധവൈദന്ദ് ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

ദുഹ്‌തി ബായി(60), മകൻ അമൃത്‌ലാൽ(30), ചെറുമകൾ അമൃത ഭായ്(15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട കുടുംബവും പുതിയ താമസക്കാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഈ വൈരാഗ്യമാവാം കൂട്ടക്കൊലയ്ക്ക് കാരണമെന്നുമാണ് പോലീസ് സംശയിക്കുന്നത്. പ്രഥമദൃഷ്ട്യാ മൂന്ന് പേരെ കൊലപ്പെടുത്തിയത് കല്ലുകളോ സമാനമായ വസ്തുക്കളോ ഉപയോഗിച്ചാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.