ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടത്തിവന്ന ചന്തു ആറ് കിലോയിലധികം കഞ്ചാവുമായി പിടിയില്‍

Crime Local News

മഞ്ചേരി : ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടത്തിവന്ന ചന്തു ആറ് കിലോയിലധികം കഞ്ചാവുമായി പിടിയില്‍. മഞ്ചേരി എക്സൈസ് റെയ്ഞ്ചു സംഘവും എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോയും രാത്രിയില്‍ മഞ്ചേരിയില്‍ നടത്തിയ പരിശോധനയിലാണ് ചന്തു എന്നു വിളിക്കുന്ന പ്രശാന്ത ബിസ്വാസ് (30) പിടിയിലായത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാള്‍ കഴിഞ്ഞ 10 വര്‍ഷമായി ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ബംഗാളി ക്യാമ്പുകളില്‍ താമസിച്ചു കഞ്ചാവ് വില്പന നടത്തി വരികയായിരുന്നു. പയ്യനാട് ചെങ്ങണയില്‍ വെച്ച് 6.275 കിലോഗ്രാം കഞ്ചാവുമായിട്ടാണ് പിടിയിലായത്. മഞ്ചേരി റൈഞ്ച് ഇന്‍സ്പെക്ടറുടെ അധിക ചുമതലയുള്ള എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്‍, മലപ്പുറം ഐ ബി ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്,ഐ ബി പ്രിവെന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സച്ചിന്‍ ദാസ് വി, സി ടി ഷംനാസ്, സുനീര്‍,വനിത സി ഇ ഒ
ധന്യ. കെ. പി എന്നിവരാണ്
പരിശോധനസംഘത്തില്‍ ഉണ്ടായിരുന്നത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി