ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അനാമിക പ്രവീണിന്റെ ‘സോറോ ആന്‍ഡ് ഗ്ലീ’ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുറത്തിറങ്ങും

Education Pravasi

കോഴിക്കോട്: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അനാമിക പ്രവീണിന്റെ ‘സോറോ ആന്‍ഡ് ഗ്ലീ’ ഇംഗ്ലീഷ് കവിതകളുടെ കവര്‍ പേജ് പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സി.ഇ.ഒ. കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. ഇ.പി. ജോണ്‍സന്‍, മുതിര്‍ന്ന അധ്യാപകനും കവിയുമായ മുരളി മംഗലത്ത് എന്നിവര്‍ ചേര്‍ന്ന് ബുക്‌സ് ഫ്രെയിം പബ്ലിക്കേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഷാര്‍ജ ഷോ റൂമില്‍വെച്ചാണു പ്രകാശന കര്‍മം നിര്‍വഹിച്ചത്.

മാക്ബത് പബ്ലിക്കേഷന്‍ പ്രസാധകരായ ‘സോറോ ആന്‍ഡ് ഗ്ലീ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നവംബര്‍ അഞ്ചിനാണ് പുറത്തിറക്കുന്നത്. ചടങ്ങില്‍ യു.എ.ഇയിലെ എഴുത്തുകാരായ ഗീത മോഹന്‍കുമാര്‍, ദൃശ്യ ഷൈന്‍, വെള്ളയോടാന്‍, ഷെര്‍മിന സിമി, സലിം അയ്യനത്ത്, പ്രവീണ്‍ പാലക്കല്‍, മുനീര്‍ റഹ്മാന്‍, സാമൂഹ്യ പ്രവര്‍ത്തകരായ സെബാസ്റ്റ്യന്‍, അജയ്, ഹമീദ് കോഴിക്കോട് പ്രസംഗിച്ചു. ഷഹനാസ് സ്വാഗതവും അനാമിക പ്രവീണ്‍ നന്ദിയുംരേഖപ്പെടുത്തി.

അനാമികയുടെ പുസ്തകത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രവാസ ലോകത്തു ദുരിതം അനുഭവിക്കുന്നവര്‍ക്കായി ചിലവാക്കുമെന്ന് അനാമികയും മാക്ബത് പബ്ലിക്കേഷന്‍ എം.ഡി. ഷഹനാസും അറിയിച്ചു. പുസ്തകത്തിന്റെ കവര്‍ പേജും ഉള്‍ചിത്രങ്ങളും വരച്ചത് എഴുത്തുകാരി തന്നെയാണ്.