ഖത്തറിൽ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു

Local News Pravasi

ദോഹ: ഖത്തറില്‍ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കോട്ടക്കല്‍ പാലപ്പാറ പരവക്കല്‍ ഷബീര്‍അലി (36) ആണ് മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

മൊബൈല്‍ ആക്‌സസറീസ് സ്ഥാപനമായ അല്‍ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷന്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: സൈതലവി പരവക്കല്‍, മാതാവ്: നദീറ, ഭാര്യ: ബുഷ്‌റ, മക്കള്‍: അഖിന്‍ മുഹമ്മദ്, ആലിയ.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.