കെഎസ്ആര്‍ടിസിയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി: ശമ്പളം മുടങ്ങുമെന്ന് സൂചന

Keralam News

തിരുവനന്തപുരം : രാജ്യത്തെ ഇന്ധനവില വര്‍ധനയെ തുടർന്ന് കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിൽ. ഇന്ധന വില വര്‍ധനവില്‍ പ്രതിവര്‍ഷം 500 കോടിയുടെ അധിക ചെലവ് ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പ്രസ്താവിച്ചിരുന്നു. ചെലവ് കുറയ്ക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്നും അടുത്ത മാസം ശമ്പളം നല്‍കാന്‍ കഴിയുമോ എന്നതില്‍ ആശങ്കയുണ്ടെന്നും കെഎസ്ആര്‍ടിസിയിലെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രതികൂലമായ സാഹചര്യമാണിതെന്നും പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്‌ക്കേണ്ടിവരുമെന്നും മന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.