ഡാമിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി വലയിൽ കുടുങ്ങി മരിച്ച നിലയിൽ

Local News

ഇടുക്കി: ഡാമിൽ മീൻ പിടിക്കാൻ പോയ യുവാവ് വലയിൽ കുടുങ്ങി മരിച്ചു. കുളമാവ് കുന്നുംപുറത്ത് കെ സി ഷിബുവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുളമാവ് ഡാമിൽ മത്സ്യബന്ധനത്തിന് പോയ ഷിബു രാത്രിയായിട്ടും തിരിച്ചുവന്നിരുന്നില്ല. ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പോയ സമീപവാസികൾ വലയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.